ജനീവ: യുനെസ്കോ എക്സിക്യൂട്ടീവ് കമ്മിറ്റി തിങ്കളാഴ്ച ഈജിപ്ഷ്യന്‍ മുന്‍ പുരാവസ്തു മന്ത്രിയെ യുഎന്‍ മേധാവിയാക്കാന്‍ വോട്ടു ചെയ്തു. യുനെസ്കോ ഇസ്രയേല്‍ വിരുദ്ധ പക്ഷപാതം നടത്തുന്നു എന്ന് ആരോപിച്ച് അമെരിക്ക സംഘടനയില്‍ നിന്നു പുറത്തു പോകും എന്നു പറഞ്ഞിരിക്കെയാണ് സംഘടനയുടെ ഈ നടപടി. ഈജിപ്തിന്‍റെ മുന്‍ പുരാവസ്തു~ടൂറിസം മന്ത്രിയായിരുന്ന ഖാലിദ്~എല്‍~എനാനിയെയാണ് ഫ്രഞ്ച് ഡയറക്റ്റര്‍ ജനറലായ ഓഡ്രി അസോലെയുടെ പിന്‍ഗാമിയായി നിയമിക്കാന്‍ ബോര്‍ഡ് വോട്ട് ചെയ്തത്. ഇസ്ളാമിക് സ്റേററ്റ് ഗ്രൂപ്പിന്‍റെ ആക്രമണത്തില്‍ തകര്‍ന്ന പുരാതന ഇറാഖി നഗരമായ മൊസൂള്‍ പുനര്‍നിര്‍മിക്കാനുള്ള ഉന്നത തല ശ്രമത്തിന് നേതൃത്വം നല്‍കിയ ആദ്യത്തെ ജൂതനാണ് നിലവിലെ യുനെസ്കോ മേധാവിയായ അസോലെ.
യുനെസ്കോയില്‍ നിന്നു പിന്മാറും എന്നു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അമെരിക്ക വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. യുനെസ്കോയുടെ ആകെ ഫണ്ടില്‍ എട്ടു ശതമാനവും സംഭാവന ചെയ്യുന്ന അമെരിക്കയെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുമെന്ന് എനാനി മാധ്യമങ്ങളോടു പറഞ്ഞു. എനാനിയുടെ നാമനിര്‍ദേശം സ്വീകരിച്ചാല്‍ നവംബര്‍ 14 ന് ഒരു അറബ് രാജ്യത്തു നിന്നുള്ള യുനെസ്കോയുടെ ആദ്യ ഡയറക്റ്റര്‍ ജനറലായും 1974 മുല്‍ 1987 വരെ സേവനം അനുഷ്ഠിച്ച സെനഗലിന്‍റെ അമാദൗ മഹ്തര്‍ എംബോവിനു ശേഷം ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ള രണ്ടാമത്തെ ഡയറക്റ്റര്‍ ജനറലായും ആയിരിക്കും അദ്ദേഹം സ്ഥാനമേല്‍ക്കുക.
പോള്‍ ചെയ്ത 57 വോട്ടുകളില്‍ 55 എണ്ണവും എനാനി നേടിയതായി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ വെരാലാക്കോയിഹെ പറഞ്ഞു. എന്നാല്‍ നവംബര്‍ ആറിന് ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന യോഗത്തില്‍ സംഘടനയുടെ പൊതു സഭ കൂടി അദ്ദേഹത്തിന്‍റെ നിയമനം അംഗീകരിച്ചാലേ ഈ വോട്ടെടുപ്പ് സാധുവാകൂ. പൊതു സഭയില്‍ 194 അംഗരാജ്യങ്ങളുണ്ട്. ഇതില്‍ 58 എണ്ണത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് ബോര്‍ഡിന്‍റെ ഭൂരിപക്ഷമാണ് എനാനിക്കുള്ളത്.

Comments: